കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ എല്ലാം വുളൂഇൽ നിർബന്ധമായ കാര്യങ്ങളെ ഫർളുകൾ എന്നും നിസ്കാരത്തിൽ നിർബന്ധമായ കാര്യങ്ങളെ റുക്നുകൾ എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഫർളുകളുടെയും റുക്‌നുകളുടെയും അർത്ഥം നിർബന്ധമായ കാര്യങ്ങൾ എന്നു തന്നെയാണ്. എങ്കിലും വുളൂഇന്റെ പ്രവർത്തനങ്ങൾക്കിടയിൽ വിട്ടുപിരിക്കൽ അനുവദനീയമാണ്. അതുകൊണ്ട് വുളൂഇൽ നിർബന്ധമായ കാര്യങ്ങളെ ഫർളുകൾ എന്ന് രേഖപ്പെടുത്തി.
നിസ്കാരത്തിന്റെ പ്രവർത്തനങ്ങൾക്കിടയിൽ വിട്ടു പിരിക്കൽ അനുവദനീയമല്ല അതുകൊണ്ട് ഇതിൽ നിർബന്ധമായ കാര്യങ്ങളെ റുക്നുകൾ എന്നും രേഖപ്പെടുത്തി.( اعانة الطالبين٢٠٠)
Comments