വിജ്ഞാനത്തിൻ്റെ മഹത്വം

നുഷ്യനെ കാൾ പഴക്കമുള്ള വിജ്ഞാനവുമായി സൃഷ്ട്ടിപ്പ് മുതലേ അവൻ ബന്ധം ആരംഭിച്ചിട്ടുണ്ട്. ഐഹിക ലോകത്ത് തൻ്റെ പ്രധിനിധിയായി മനുഷ്യർക്ക് ജന്മം നൽകുന്ന കാര്യം അല്ലാഹു മാലകമാരുമായി പങ്ക് വച്ചപ്പോൾ പ്രശ്നമുണ്ടാക്കുന്ന,രക്തം ചിന്തുന്ന മനുഷ്യ വിഭാഗത്തിന് നീ എന്തിന് ജന്മം നൽക്കുന്നുവെന്ന മലക്കുകളുടെ പ്രതികരണത്തിന് തൻ്റെ പ്രതിനിധികൾക്ക് അറിവ് നൽകി ആദരിച്ചാണ് അല്ലാഹു മറുപടി നൽകിയത്. വിജ്ഞാനം നേടി അതനുസരിച്ചുള്ള പ്രവർത്തനം വഴി നിങ്ങൾക്ക് ആരേക്കാളും മികച്ചു നിൽക്കാമെന്ന വലിയ സന്ദേശം ഇത് വഴി അല്ലാഹു മനുഷ്യൻ നൽകുന്നു. വിജ്ഞാനം അല്ലാഹുവിൻ്റെ പ്രകാശമാണ്. ആ പ്രകാശത്തിൽ നിന്ന് വെളിച്ചം പകർന്നവർക്ക് ജീവിതത്തിൽ നമ്മുടെ വഴിയിലൂടെ തടസ്സമേതുമില്ലതെ മുന്നോട്ടുള്ള ഗമനം സുഖമമാവുമെന്ന് അല്ലാഹു തന്നെ പ്രഖ്യാപിക്കുന്നു. അറിവ് തേടിയുള്ള യാത്രയിൽ പ്രവേശിച്ചവന് സ്വർഗിയ ലോകത്തേക്കുള്ള പാതയിൽ തടസ്സമേതുമുണ്ടകുകയിലെന്ന് പ്രവചകാദ്ധ്യപനങ്ങളുണ്ട് മനുഷ്യ സൃഷ്ട്ടിപ്പിൻ്റെ ലക്ഷ്യമായി. അല്ലാഹു പഠിപ്പിച്ചതും ഖുർആൻ സൂക്ഷിച്ചതും ഇതു തന്നെ. പണ്ഡിത മഹത്തുകളുടെ ചരിത്രം പരതി നോക്കിയാൽ വിജ്ഞാനം തേടി ദീർഘ ദൂരം സഞ്ചരിച്ച ചരിത്രവും അതിൻ്റെ മഹത്വം കുറിക്കുന്ന രചനകൾ നടത്തിയത് കാണാം. ഏത് സമൂഹവും പ്രസ്ഥാനവും അറിവ് മഹത്വം കൽപ്പിക്കുന്നവരാണ്. ഏതൊരു സമുദായത്തിൻ്റെയും നന്മാധിഷ്ഠിതമായ നിലനിൽപ്പും വിജ്ഞാനത്തിലൂന്നിയാണ്. ലോകത്ത് ഏറ്റവും നല്ല സംസ്ക്കാരം വിതാനിച്ച ഇസ്ലാമും ആ മതം അനുവർത്തിക്കുന്ന മുസ്ലിം സമുദായവും എന്നും അറിവിൻ്റെ ഗുണഭോക്താക്കളും പ്രചാരകരായി നിലനിന്നു. ഇസ്ലാമിനോളം വിജ്ഞാനത്തിനും വിജ്ഞാനികൾക്കും പ്രാധാന്യം കൽപ്പിക്കുന്ന മറ്റൊരു മതമോ ഇല്ല. ആദ്യ പിതാവിന് അറിവ് നൽകി അല്ലാഹു ആദരിക്കുകയും ദൈവികപ്രകാശം ആർജിച്ച എൻ്റെ അടിമയെ നിങ്ങൾ സാഷ്ടാംഗം നമിച്ച് ആധരിക്കണമെന്ന് മാലാഖ മാരോട് അവൻ കൽപിക്കുകയും ചെയ്തു. ജ്ഞാനിയായ ആദം (അ) നെ ആധരിക്കാത്ത പിശാജിനെ അവൻ മാലാഖ മാരുടെ ഗുരുനാഥൻ ആയിരുന്നിട്ടുപോലും സ്വർഗ്ഗ ലോകത്ത് നിന്നുപോലും അല്ലാഹു ആട്ടിയോടിച്ചു. ദൈവീയ പ്രകാശത്തിൻ്റെ വാഹകർ അത്രമേൽ ആധരണീയരാണ്. العلم حيوة الاسلام വിജ്ഞാനം ഇസ്ലാമിൻ്റെ ജീവും ഇസ്ലാമിൻ്റെ തോണുമാണ്. ജ്ഞാനികൾക്ക് മാത്രമേ ഇസ്ലാമിൻ്റെ അന്തസത്തയും ഉത്സാരവും കൃത്യമായി അറിഞ്ഞ് യഥാർത്ഥ ഇസ്ലാം ജീവിതത്തിൽ പകർത്തിയെടുക്കുവാൻ സാധിക്കുകയുള്ളൂ. സംശുദ്ധ ജീവിതത്തിൻ്റെ ഉടമകൾക്ക് മാത്രമേ പരിശുദ്ധ വിജ്ഞാനം നൽകപ്പെടുകയുള്ളൂ. പഠിക്കുന്ന വിജ്ഞാനം മറന്നുപോകുന്നുവെന്ന് കാര്യം ഇമാം ഷാഫിഈ (റ) തൻ്റെ ഗുരുവര്യനായ വക്കീഅ് (റ) വിനോട് പറഞ്ഞപ്പോൾ അവർ നൽകിയ പ്രത്യുത്തരം ഏറെ ചിന്തനീയമാണ്. ഷാഫിഈ (റ) പറയുന്നു: ഓർമ ശക്തി കുറയുന്ന കാര്യം ഞാൻ വക്കീഅ് (റ)എന്നവരോട് പരാതി പറഞ്ഞപ്പോൾ പാപങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശങ്ങൾ അവർ എനിക്ക് നൽകി. പിന്നെ പറഞ്ഞു ഇൽമ് അല്ലാഹുവിന്റെ പ്രകാശമാണ് ദൈവിയ പ്രകാശം പാപികൾക്ക് നൽകപ്പെടുകയില്ല. (തഅ്ലീമുൽ മുത്തഅല്ലിം). شكون الي وكيع سواء حفظي أوصاني بترك المها صي وقال العلم نور الله حقا ونور الله لا يعطى لعاصي (تعليم متعلّم ١٥). കറ പുരണ്ട കണ്ണാടിയിലൂടെ പ്രകാശം പ്രതിഫലിക്കാത്തത് പോലെ പാപകറക്കൊണ്ട് കരുത്ത് പോയ ഹൃദയത്തിൽ അല്ലാഹുവിൻ്റെ പ്രകാശം ഒരിക്കലും ആഴ്ന്നിറങ്ങുകയില്ല. സ്ഫടികസമാനമായ ഹൃദയമുള്ളവർക്ക് അറിവിൻ കേന്ദ്രമായ ലഹ് വുൽ മഹ്ഫൂൾ പോലും കൃത്യമായി വായിക്കാൻ സാധിക്കും. ജ്ഞാനം നേടുക വഴി സത് പ്രവർത്തനത്തിലൂടെ ഹൃദയ ശുദ്ധീകരണത്തിന് മനുഷ്യൻ വഴിയൊരുങ്ങുന്നുണ്ട്. ഇത്തരം രീതിയിൽ ജീവിച്ച് നബി വചനങ്ങളും ഖുർആൻ സൂക്തങ്ങളും അന്വര്ത്ഥം ജീവിച്ച പല മഹത്തുക്കളും നമുക്ക് മുൻപ് യാത്രയായിട്ടുണ്ട്. ജീവിത വിശുദ്ധി കൊണ്ട് ലോകം കീഴടക്കാൻ കഴിയുന്നവരാകണം നമ്മൾ. നാഥൻ തുണക്കട്ടെ........ امين Download pdf

Comments