കേരളത്തിലെ ഇസ്ലാമിക ആഗമനം

 കേരളത്തിൽ ഇസ്ലാമിക വിജ്ഞാനം പ്രചരിപ്പിച്ചത് മാലിക്ബ്നു ദീനാർ (റ) വും, അതിന് കാരണമായത് കേരളത്തിലെ സമാധരണിയനായ രാജാവ് ചേരമാൻ പെരുമാൾ എന്നറിയപ്പെടുന്ന താജുദ്ധീൻ (റ) വും ആണ്. ചരിത്രാധീന കാലം മുതൽ തന്നെ അറബി രാജ്യത്തിന് കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അറബികൾ അവരുടെ കച്ചവടവിശ്യത്തിന് വേണ്ടി കുറച്ചു കാലം താമസമാക്കിയിട്ടുമുണ്ട്. അന്ന് കേരളത്തിൽ കുറഞ്ഞ ശതമാനം പോലും മുസ്ലിങ്ങൾ ഉണ്ടായിരുന്നില്ല. അറബികൾ അവരുടെ ഭക്ഷണസമയമായാൽ തൊട്ടടുത്തുള്ള അയല്പക്കക്കാരായ അമുസ്ലിമീങ്ങളോട് അവർക്ക് ഭക്ഷണമുണ്ടോ എന്ന് ചോദിച്ചതിന് ശേഷമേ ഭക്ഷണം കഴിക്കുകയൊള്ളു. അത് പോലെ അറബികളുടെ കടകളിൽ അൽപം മുന്തിയ തരത്തിലുള്ള സാധനങ്ങളും അമുസ്ലിമീങ്ങളുടെ കടകളിൽ താഴ്ന്ന തരം സാധനങ്ങളുമായിരുന്നു. അറബികൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് കരുതി അൽപം നേരത്തെ കച്ചവടം നിർത്തും. ഇങ്ങനെയാണ് അറബികൾ ചുരുങ്ങിയ കാലം കൊണ്ട് അമുസ്ലിമീങ്ങളുടെ മനസ്സിൽ സ്വാധീനം നേടിയെടുത്തത്.

                         കണ്ണൂർ മാടായി പള്ളിയിലെ ശിലാ പലകമനുസരിച്ച് അത് ഹിജ്‌റ അഞ്ചാം വർഷം നിർമ്മിക്കപ്പെട്ടതാണ്. കഅബാലയം മുസ്ലിങ്ങൾക്ക് അധീനപ്പെടുന്നത് ഹിജ്‌റ എട്ടാം വർഷവുമാണ്. അപ്പോൾ കഅബാലയം അധീനപ്പെടുന്നതിന്റെ മുമ്പ് തന്നെ കേരളത്തിൽ ഇസ്ലാമിക പ്രചരണം നടന്നിട്ടുണ്ടെന്നും പള്ളി സ്ഥാപിതമായിട്ടുണ്ടെന്നും മനസിലാക്കാം.  കേരളത്തിൽ ആദ്യ പള്ളി മാടായി പള്ളിയാണെന്നതിലും കൊടുങ്ങല്ലൂർ പള്ളിയാണെന്നതിലും അഭിപ്രായംമുണ്ട്. ഹിജ്‌റ ഇരുപത്തിരണ്ടാം വർഷം  റമളാൻ ഇരുപത്തി എട്ടിനാണ് കേരളത്തിലെ ആദ്യ മഹല്ലായി പാറപ്പള്ളി നിലവിൽ വരുന്നത്. ഇത് ഉമർ (റ) മദീനയിൽ ഭരണം നടത്തിയ കാലമാണ്.അതേ സമയം തന്നെയാണ് തൗറാത്ത് പോലെയുള്ള വേദഗ്രന്ഥങ്ങൾ ഇറങ്ങിയ ആഫ്രിക്കയിൽ പള്ളിക്ക് തറ ക്കല്ലിടുന്നതും. മറ്റു രാജ്യങ്ങളേയും പ്രദേശങ്ങളേയും സംബന്ധിച്ച് കേരളത്തിൽ ഇസ്ലാമിക ആഗമനം നടന്നത് എളുപ്പമായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

ചേരമാൻ പെരുമാൾ എന്നവർ ഇസ്ലാം മതം സ്വീകരിചക്കാനുണ്ടായ കാരണം തികച്ചും വ്യത്യസ്തമായിരുന്നു.
നബി (സ്വ) ചന്ദ്രൻ പിളർത്തിയ മുഅജിസത്ത് ഇദ്ദേഹം നേരിൽ കാണുകയും കച്ചവാടാവിശ്യത്തിന് കേരളത്തിൽ  വന്ന അറബികളോട് ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. അറബികൾ അദ്ദേഹത്തോട് പറഞ്ഞു : ഞങ്ങളുടെ നാട്ടിൽ ഒരു പ്രവാചകൻ വന്നിട്ടുണ്ട് മാത്രമല്ല അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്നും മുഹമ്മദ്‌ നബി (സ്വ) അല്ലാഹുവിന്റെ പ്രവാചകരാണെന്നും എന്ന സാക്ഷൽകാരം കൊണ്ട് ജനങ്ങളെ ഇസ്ലാം എന്ന മതത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഇതു കേട്ടപ്പോൾ സത്യം തന്നെയാണ് രാജാവിന്
മനസ്സിലായി. അങ്ങനെ അദ്ദേഹം പത്തു ദിവസം മുറിയിൽ തപസിരിക്കുകയും പത്താം ഗ്രാമ പ്രദേശങ്ങൾ ഭരണാധികാരി കൾക്ക് വീതിച്ചു നൽകുകയും കുറച്ചു ആളുകളോട് കൂടെ ഇഞ്ചി കൊണ്ട് ഉണ്ടാക്കിയ പലഹാരവുമായി നബി (സ്വ) യെ കാണാൻ വേണ്ടി പുറപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാനായ ഹാക്കിം (റ) മുസ്തദ്റക്ക് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(جاء ملك الى رسول الله (ص) ومعه شئ من الزنجبيل)
(ഇന്ത്യയിൽ നിന്ന് ഒരു രാജാവ് നബി (സ്വ) യുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തിന്റെ അടുത്ത് ഇഞ്ചിയിൽ നിന്ന് അൽപം ഉണ്ടായിരുന്നു.)
                    അങ്ങനെ അദ്ദേഹം നബി (സ്വ) യെ കാണുകയും ഇസ്ലാം മതം സ്വീകരിച്ച് താജുദ്ധീൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ പത്തു പന്ത്രണ്ടു ആളുകളോട് കൂടെ തിരിച്ചു വന്നപ്പോൾ 
സലാലയിൽ വെച്ച് രോഗം ബാധിക്കുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു. ഇന്നും ആ ഭാഗത്തിന് കേരളാ പ്രതീതിയാണുള്ളത്. തെങ്ങ്, പപ്പായ, കവുങ്ങ്, പോലോത്ത വിളകൾ ഇന്നും അവിടെ കൃഷി ചെയ്തതായിട്ട് കാണാൻ സാധിക്കും.



താജുദ്ധീൻ (റ) ഒഴികെ ബാക്കിയുള്ളവരാണ് ഇസ്ലാമിന്റെ പ്രചാരണവുമായി കേരളത്തിലേക്ക് വന്നത്. അവരിൽ പെട്ടവരാണ് മാലിക്ബ്നു ദീനാർ (റ) വും ശുറഫ്‌ബ്നു മാലിക്കും ഹബീബ്നു മാലിക്കും എന്ന് അഭിപ്രായമുണ്ട്. ഇവർ വന്ന് കേരളത്തിൽ പള്ളികൾ നിർമ്മിച്ചതിന് ശേഷമുള്ള ഇസ്ലാമിക ചരിത്രം ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപെടുത്തിയിട്ടില്ല.

              ശേഷം യമനിൽ നിന്ന് കേരളത്തിലേക്ക് വന്ന മഹ്ദൂമി കുടുബത്തിന്റെ സുപ്രദാനമായ സംഭവവികാസങ്ങളാണ് രേഖപെടുത്തിയിട്ടുള്ളത്. കേരളത്തിലേക്ക് വന്ന അവരുടെ ലക്ഷ്യം മതവികജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പള്ളിയായിരുന്നു. അങ്ങനെ അവർ ആ ലക്ഷ്യം സാക്ഷാൽകരിച്ച് കൊണ്ട് പൊന്നാനിയിൽ ഒരു പള്ളി നിർമിച്ചു. ഇങ്ങനെ തുടർന്നു വന്ന ദർസീ സിലബസിലൂടെയാണ് കേരളത്തിൽ ഇസ്ലാമിക ആഗമനം നടന്നത്.

Comments