മആശിറ വിളി ബിദ്അത്തോ?

പുത്തനാശയക്കാർ തള്ളിക്കളഞ്ഞ നിരവധി സുന്നത്തുകളിൽ ഒന്നാണ് വെള്ളിയാഴ്ചയിലെ മആശിറ വിളി. ഖതീബ് ഖുതുബ് നിർവ്വഹിക്കുന്നതിന് മുമ്പ് മുഅ്മിനീങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് മആശിറ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി (റ) മആശിറ സുന്നത്താണെന്ന് തന്റെ പ്രസിദ്ധ ഗ്രന്ഥമായ തുഹ്ഫയിൽ(2-462) വ്യക്തമാക്കിയിട്ടുണ്ട്. ജരീർ (റ) പറയുന്നു : ഹജ്ജത്തുൽ വദാഇൽ നബി (സ്വ) ഖുതുബ നിർവഹിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞു : നീ ആളുകളോട് അടങ്ങിയിരിക്കാനും ശ്രദ്ധിക്കാനും പറയുക. ശേഷം നബി (സ്വ)ഖുതുബ നിർവഹിച്ചു. ഈ ഹദീസിൽ നിന്നും പ്രധാനമായി മനസ്സിലാകുന്നത് എല്ലാ ഖുത്തുബയുടെ മുമ്പും ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ മആശിറ വിളി അത്യാവശ്യമാണ് എന്നാണ്. അല്ലാതെ ഈ വിളിക്കുള്ള ഉദ്ദേശം ഹജ്ജത്തുൽ വദാഇൽ മാത്രം പരിമിതപ്പെട്ടതാണ് എന്ന് ഗ്രഹിക്കുന്നത് ശരിയല്ല. അപ്പോൾ ഹദീസിന്റെ പ്രാപ്ത്ഥി ഉൾപ്പെട്ടത് എന്ന നിലക്ക് ഖുതുബക്ക് മുമ്പ് മആശിറ വിളി സുന്നത്താണ്. എല്ലാ ബിദ്അത്തും നരകത്തിലാണ് ഉമർ(റ) ഉസ്മാൻ(റ)അവരെ അംഗീകരിച്ച സ്വഹാബത്ത് എന്നാണ് പുത്തനാശയക്കാർ സമർത്ഥിക്കാറുള്ളത് ഇത് അപകടമാണ്. ബിദ്അത്തിന്റെ സാങ്കേതിക അർത്ഥം മനസ്സിലാക്കാത്തതാണ് ഇതിന് കാരണം ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി നബിയുടെ കാലശേഷം പുതുതായി ഉണ്ടായത് എന്നാണ് ബിദ് അത്തിന്റെ സാങ്കേതികാ ർത്ഥം(ഫത്ഹുൽ ബുഹാരി) ഹദീസിന്റെ വ്യാപ്തിയിൽ ഉൾപ്പെട്ട കാര്യം ഇസ്ലാമിക തെളിവുകൾക്ക് എതിരെ അല്ലെങ്കിൽ ബിദ്അത്താ വുകയില്ല. അതു തന്നെയാണ് റമദാനിലെ എല്ലാ രാത്രികളിലും ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ബിദ് അത്ത് ആവാതിരിക്കാൻ കാരണം. ബിദ്അത്തിൽ പെട്ടു പോയവർക്ക് അള്ളാഹു നല്ല മാർഗ്ഗം കാണിക്കട്ടെ... ആമീൻ

Comments