അല്ലാഹുവിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ സ്നേഹത്തിന്റെയും സഹനത്തിന്റെയും ധർമ്മത്തിന്റെയും വാഹകരായിട്ടായിരുന്നു ലോകജനത കണ്ടിരുന്നത്. നബിയുടെ സമുദായത്തിൽ ഉണ്ടായിരുന്ന ഓരോ ആളുകളും ഇസ്ലാമിലേക്ക് കടന്നുവന്നത് യുദ്ധം ചെയ്തിട്ടോ ഇസ്ലാം മതം അവരിലേക്ക് അടിച്ചേൽപ്പിച്ചിട്ടോ അല്ലായിരുന്നു അവിടുത്തെ വിനയവും സ്നേഹവും സ്വഭാവവും കാരണമായിരുന്നു. നബിതങ്ങൾ അക്രമികളോട് പോലും സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത് തങ്ങളോട് ആരെങ്കിലും ദേഷ്യപ്പെട്ടാലോ അല്ലെങ്കിൽ പരിഹസിചച്ചാലോ മറുപടിയായി തങ്ങൾ നൽകിയിരുന്നത് പുഞ്ചിരിയായിരുന്നു. വിശ്വാസികൾ നബി തങ്ങളെ സൃഷ്ടിക്കുമ്പോൾ തന്നെ അല്ലാഹു ആദം നബിയോട് പറഞ്ഞിരുന്നു താങ്കളുടെ പുത്രൻ ആണെങ്കിലും സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവനാണ് അതുകൊണ്ടുതന്നെയാണ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഉൽകൃഷ്ട സ്വഭാവത്തിന് ഉടമയായി മാറിയത്.
നബി തങ്ങളുടെ പ്രബോധന വർഷമായ ഹിജ്റ ആറാം വർഷം ഇസ്ലാമിന്റെ പ്രബോധന പരിധി അല്പം വിശാലമാക്കാൻ നബിതങ്ങൾ ഉദ്ദേശിക്കുകയും എട്ടോളം വരുന്ന നാട്ടുരാജാക്കന്മാർക്ക് കത്തയക്കുകയും ചെയ്തു. കത്തയച്ച വരിൽ പ്രധാനിയായിരുന്നു യമാമ യിലെ ഭരണാധികാരി സുമാമ. ഈ കത്ത് കാരണമായി സുമാമക്ക് നബിതങ്ങളോടും അവിടുത്തെ സ്വഹാബി മാരോടും തീർത്താ ലൊ ടുങ്ങാത്ത പകയും വിദ്വേഷവും ആയി മാറി അങ്ങനെ നബി തങ്ങളുടെ അനുയായികളെ സുമ മർദ്ദിക്കുകയും മർദ്ദിക്കുകയും പല സ്വഹാബിമാർ സു മാമയുടെ വധശിക്ഷയ്ക്ക് ഇരയാവുകയും ചെയ്തു. അനുയായികൾക്ക് നേരിടേണ്ടിവന്ന മർദ്ദനവും സ്വഹാബിമാർ സുമയുടെ വധശിക്ഷ ഇരകളാ വുകയും ചെയ്തപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്ക്ക് സഹിക്കാൻ കഴിയാതെ വരികയും സുമാമയെ എവിടെ കണ്ടാലും അനുയായികൾക്ക് നിർദേശം നൽകുകയും ചെയ്തു താമസിക്കാതെ സുമാമ യമാമ യിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടു. അങ്ങനെ ബലിദർപ്പണം കഴിഞ്ഞ് മക്കയിലേക്ക് എത്തി. നബിതങ്ങൾ നിയോഗിച്ച പ്രത്യേക സംഘം ഇരുട്ടിന്റെ മറവിൽ ഒരാൾ പാത്തും പതുങ്ങിയും ഇരിക്കുന്നത് കണ്ടപ്പോൾ സും ആമയെ പിടിച്ച പള്ളിയിലേക്ക് കൊണ്ടുപോയി നബിതങ്ങൾ വന്നിട്ട് തീരുമാനമെടുക്കാം എന്ന നിലക്ക് സുമയെ അവർ പള്ളിയുടെ ഒരു തൂണിൽ കെട്ടിയിട്ടു സുബ്ഹി നിസ്കാരത്തിന് പള്ളിയിൽ എത്തിയ പ്രവാചകർ കണ്ടത് തൂണിൽ കെട്ടിയിട്ടിരുന്ന സുമാമയെ ആയിരുന്നു. നബിതങ്ങൾ സ്വഹാബികളോട് ചോദിച്ചു നിങ്ങൾക്കറിയുമോ മറുപടി പറഞ്ഞു ഞങ്ങൾക്കറിയില്ല. നബിതങ്ങൾ പറഞ്ഞു ഇത് മാമയിലെ ഭരണാധികാരി സുമാമ ആണെന്ന് ഇദ്ദേഹത്തിന് നിങ്ങൾ വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. അങ്ങനെ സ്വഹാബാക്കൾ ഒട്ടകപ്പാൽ അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ചുമക്ക് പള്ളിയിലേക്ക് കൊണ്ടുവന്നു കൊടുത്തു. നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ഓരോദിവസവും സുമയുടെ സുഖവിവരങ്ങൾ അന്വേഷിക്കും.മൂന്നാം ദിവസവും ഒരേ മറുപടി തന്നെ ആയിരുന്നു സുമാമ പറഞ്ഞത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ സുമമയെ കെട്ടഴിച്ചു വിടാൻ തന്റെ അനുയായികളോട് പറഞ്ഞു അനുയായികൾ പറഞ്ഞ പ്രകാരം ചെയ്തു സുമാമ ശുദ്ധിയായി നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ അടുത്തേക്ക് തന്നെ വന്നു. ഇസ്ലാമിന്റെ ശാന്തിയും അവിടുത്തെ സ്വഭാവവും മുന്നിൽകണ്ട് സുമാമ ഇസ്ലാം മതം സ്വീകരിച്ചു
അധികാരം കൈ വന്നപ്പോഴും വിട്ടുവീഴ്ചക്ക് തയ്യാറായി അതുല്യ ചിത്രത്തിനുടമയായിരുന്നു പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ. ലോകജനതയ്ക്ക് മാതൃകയാക്കാൻ ഇതിലും വലിയ ഉൽകൃഷ്ട സ്വഭാവത്തിനുടമ മറ്റൊന്നില്ല. അവിടത്തോടുള്ള സ്നേഹം വർദ്ധിപ്പിച്ച് അവിടുത്തെ സ്വഭാവചര്യകൾ പിൻപറ്റി ജീവിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...
ആമീൻ
Comments