അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രശസ്തനായ ഹിന്ദു പണ്ഡിതനാര് ഒരു ചോദ് യംഅക്കാദമിക്കൽ പർപ്പസ് ആയി ചോദിക്കപ്പെട്ടാൽ ലഭിക്കുന്ന ഒന്നാമത്തെ ഉത്തരമാണ് സ്വാമി വിവേകാനന്ദൻ. പ്രത്യുത ദൈവവിശ്വാസിയും ലോക മത സൗഹൃദ വാദിയും നിർമല ഹൃത്തനും അതികഠിനമായ ആത്മ പസ്വിയെയുമാണ് വിവേകാനന്ദനിൽ ദർശിക്കാനാവുക. സകല ദർശനങ്ങളിലെയും പൊതുനന്മകളെ സ്വാംശീകരിക്കുന്ന ദാർശനിക സങ്കേതവും പ്രകൃതിയിലെ സൃഷ്ടിജാലങ്ങളുടെ നൈസർഗിക രീതി ഉറപ്പുവരുത്തുന്ന നാഗരിക വ്യവസ്ഥയും മാത്രമാണ് ഹൈന്ദവത എന്ന് വിവേകാനന്ദൻ സ്ഥാപിച്ചു. ഹൈന്ദവർക്ക് ആഭ്യന്തരമോ ബാഹ്യമോ ആയ ശത്രുതകൾ ഇല്ലെന്നും പുറംതള്ളലല്ല ഉൾക്കൊള്ളലാണ്. ആത്മീയതയുടെ ലക്ഷണമെന്നും തുറന്നുപറഞ്ഞു ആര്യന്മാർ മാത്രമാണ് ദൈവപ്രിയരെന്നും അവർ മാത്രമേ ഹോമോസാപ്പിയന്മാരായിട്ടുള്ളൂ എന്നും തന്നെയും വരുത്തി തീർക്കേണ്ട ആവശ്യക്കാരാണ് ഹിന്ദുമതത്തെ മലിനമാക്കുന്നതെന്ന് 120ലധികം വർഷങ്ങൾക്കു മുൻപേ 30 വയസ്സുകാരനായ ഒരു യുവ സന്യാസി ലോകത്തോട് വിളിച്ചു പറയുമ്പോൾ ഇന്ത്യൻ ഫാസിസം അതിൻ്റെ ഗർഭ ഹൃത്തത്തിലായിരുന്നു എന്നോർക്കണം. വിവേകാനന്ദൻ തന്റെ ചിക്കാഗോ പ്രഭാഷണത്തിന്റെ മുഖവരയിൽ ചൊല്ലിയ ശ്ലോകം തന്നെ ഹൈന്ദവതയുടെ വ്യക്തമായ ആവിഷ്കാരമായിരുന്നു. "പലയിടങ്ങളിലായി ഉറവെടുത്ത് പല പുഴകളിലെയും വെള്ളം കടലിൽ കൂടിക്കലരുന്നുവല്ലോ അതുപോലെയല്ലയോ പരമേശ്വര രുചി വൈചാത്യം കൊണ്ട് മനുഷ്യർ കൈകൊള്ളുന്ന വഴികൾ വിഭിന്നമെങ്കിൽ വളഞോ പുളഞ്ഞോ അവകൾ പല മക്കളായി പ്രത്യക്ഷപ്പെടുമെങ്കിലും അങ്ങാടിയിലേക്കാണ് അവയുടെ ഏക ശുദാന്ത്യം.
ചിക്കാഗോയിലെ തൻ്റെ പ്രബന്ധത്തിൽ ഇക്കാര്യം വിവേകാനന്ദൻ വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നു. ശുദ്ധി സങ്കൽപ്പങ്ങളുടെ ആധാരമായ വർണാശ്രമ വ്യവസ്ഥ യുക്തി ഭദ്രമാണന്ന് വിവേകാനന്ദൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല .
ഇസ്ലാമിനെ കുറിച്ച് :-
ഇസ്ലാമിലെ സാഹോദര്യ സിദ്ധാന്തം വിവേകാനന്ദനെ പലവട്ടം കോരിത്തരിപ്പിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്. അമേരിക്ക, ചൈന, ജപ്പാൻ, കാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളിൽ തൻ്റെ ദൗത്യ ന്നിർവാഹണത്തിനായി സന്ദർശനം നടത്തിയ സ്വാമി അമേരിക്കയിലെ ഒരു മസ്ജിദിൽ സാമൂഹികമായ വലുപ്പ ചെറുപ്പങ്ങളില്ലതെ ഒരുമിച്ച് പ്രാർത്ഥിക്കുന്ന ദൃശ്യമാണ് ഏറ്റവും ആനന്ദമായ കാഴ്ചയായി എടുത്തു പറഞ്ഞത്.
മുസ്ലിമായ ഒരാളെ ഒരു സഹോദരനായി ഞാൻ ആഹ്ലാദ പൂർവ്വം സ്വീകരിക്കും. വ്യത്യാസങ്ങൾ ഇത്തിരിപോലും നോക്കാതിരിക്കുന്ന ഇങ്ങനെയൊരു മതം വേറെയില്ല. വെള്ളകാരനും നീഗ്രോയും അടുത്തടുത്ത് മുട്ടു കുത്തി പ്രാർത്തിക്കാനിരിക്കുന്നത് ഞാനൊരിടത്തും കണ്ടിട്ടില്ല. പക്ഷെ മുഹമ്മദിയരുടെ ഇടയിൽ എല്ലാവരും സമന്മാരാണ്.
Download pdf
Comments